Posts

Showing posts with the label malayalambookreview

BOOK REVIEW OF മീരാസാധു

Image
"പാല്‍ പോലെയാണ് പ്രേമം. നേരത്തോട് നേരം കഴിഞ്ഞാൽ പുളിക്കും, പിരിയും, വിഷമാകും. മാധവന്‍ എനിക്ക് വിഷം തന്നു. ഞാൻ മരിച്ചില്ല. പകരം അയാളെ കൊന്നു" കെ ആര്‍ മീരയുടെ മീരാസാധു എന്ന ഏറെ സവിശേഷതയാർന്ന പുസ്തകത്തിന്റെ തുടക്കം ഈ വാക്കുകളില്‍ നിന്നാണ്.  പ്രിയപ്പെട്ട എഴുത്തുകാരിയാണ്. അവർ കുറിക്കുന്ന ഓരോ വാക്കും ജീവിതമെന്ന് തോന്നിപ്പോകും. കഥകളിലെ പല അനുഭവങ്ങളും എന്റെ ജീവിതത്തോട് പലപ്പോഴും സാമ്യമില്ലാത്തവയെങ്കിലും ഞാൻ അനുഭവിച്ചവ തന്നെയെന്ന് തോന്നി പോകും. പ്രണയിക്കുമ്പോൾ വളരെ വേഗം സ്വയം മറക്കുകയും പ്രണയത്തിനായി സ്വന്തം ആത്മാഭിമാനം പോലും പണയം വെക്കാൻ തയ്യാറാവുകയും ചെയ്യുന്ന ഒരായിരം സ്ത്രീകളിൽ ഒരുവള്‍ തന്നെയായിരുന്നു തുളസിയും. ഉപജീവനത്തിനായ് പ്രേമം നടിച്ചവളല്ലാത്ത, പ്രേമത്തിന് വേണ്ടി എല്ലാം ത്യജിച്ചവൾ. ചതിക്കപ്പെടുകയാണ്, താൻ പ്രണയിക്കപ്പെടുന്നില്ല എന്നൊക്കെയുള്ള തോന്നലുണ്ടായാലും മാധവൻ മാറോട് ചേര്‍ക്കുമ്പോള്‍, തര്‍ക്കിക്കാന്‍ ശ്രമിക്കുന്ന തന്നെ ചുംബിക്കുമ്പോൾ വീണ്ടും സ്വയമലിഞ്ഞ് പോവുന്ന തുളസിയിൽ നിന്ന്, സ്വന്തം കുഞ്ഞുങ്ങളുടെ വരെ ജീവനെടുത്ത് മീരാസാധുവായി ശേഷകാലം ജീവിച്ച് കൊണ്ട്‌ മാധവനെ ക...

Murivukal :Malayalam Book Review

Image
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മുറിവുകള്‍ എന്ന പുസ്തകം മനസ്സിൽ തങ്ങി നില്‍ക്കുന്ന നല്ല വായനാനുഭവം പ്രദാനം ചെയ്ത പുസ്തകം ആണ്‌. പേര് പോലെ മുറിപ്പെടുത്തുന്ന അനുഭവങ്ങൾ എഴുത്തുകാരൻ നോവ് ചോരാതെ വരികളിൽ നിറച്ചെഴുതിയ പുസ്തകം. 💚യാഥാര്‍ത്ഥ കലാകാരന്‍ കലയെ പണത്തിന് വേണ്ടി വിൽക്കുന്നവനല്ല. കാണികളുടെ കയ്യടിയ്ക്ക് വേണ്ടി കല അവതരിപ്പിക്കുന്നവനുമല്ല. മറിച്ച്, കാണികളില്ലെങ്കിലും, കൂലി കിട്ടിയില്ലെങ്കിലും, ഈശ്വരസാന്നിധ്യത്തെ വണങ്ങി ഒരു സമര്‍പ്പണം പോലെ കല അവതരിപ്പിക്കുന്ന ആളാണ് യാഥാര്‍ത്ഥ കലാകാരന്‍ എന്നദ്ദേഹം വിശേഷിപ്പിക്കുന്നു. 💚അച്ഛൻ മരിച്ചതിന്റെ ആഘാതത്തിൽ കരയാന്‍ പോലും കഴിയാതെ മരവിച്ചിരുന്ന അമ്മയെ ആശ്വസിപ്പിക്കുന്നതിന് പകരം പൊടുന്നനെ അവരുടെ നെറുകയിലെയും നെറ്റിയിലെയും കുങ്കുമം മായിച്ച് കളഞ്ഞ സ്ത്രീയുടെ ശുഷ്കാന്തി ഓര്‍ത്തു അദ്ദേഹം എഴുതിയത് 'പലപ്പോഴും സ്ത്രീ തന്നെയാണല്ലോ സ്ത്രീയുടെ ശത്രു'. 💚ധോണിയുടെ മുടിയുടെ നീളം ഒരിഞ്ച് കുറച്ചുവെന്നത് വർത്തയാക്കാൻ ശുഷ്കാന്തി കാണിച്ച മാധ്യമങ്ങൾ അംഗീകാരം അര്‍ഹിക്കുന്ന കലാകാരന്മാരുടെ മരണവാർത്തയ്ക്ക് പോലും എറിയത് ചരമക്കോളത്തിലെ ഇത്തിരി സ്ഥലത്ത് മാത്രം പ്രാധാന്യം കൊടുക്ക...