മയിൽപ്പീലിക്കഥകൾ
കയ്യെത്തും ദൂരെ ഫോൺ ഇല്ലാണ്ടാവണം.
ഉറങ്ങിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നും വിധം ക്ഷീണം ഉണ്ടായിരിക്കണം.
ആകാശമിങ്ങനെ നീലിച്ചിരിക്കണം.
കണ്ണടച്ചാൽ ഒക്കെയും പച്ചയാവണം.
എഴുതാൻ പേനയും പേപ്പറും പേനയും തേടിയാലും കിട്ടാണ്ടാവണം.
പിന്നെയൊരിക്കലും മടങ്ങി വരാത്ത, വായിച്ചു പ്രശംസിക്കാൻ രണ്ടാമതൊരാൾക്ക് സമ്മാനിക്കപ്പെടാത്ത, നീ എന്ത് മിടുക്കിയാണ് എന്ന് സ്വയം പുകഴ്‌ത്താൻ തോന്നും വിധം എത്ര മനോഹരമായ, എത്ര സുന്ദരമായ നക്ഷത്രായിരം കഥകൾ !
വിട്ടുകൊടുക്കില്ല.
വായിക്കപ്പെടാതെ, പ്രശംസിക്കപ്പെടാതെ, വിമർശിക്കപ്പെടാതെ, എന്റെയുള്ളിൽ തന്നെയവ തുടിച്ചു കൊള്ളട്ടെ.
പെറ്റു പെരുകിയില്ലെങ്കിലോ എന്ന് പേടിച്ച് ഇംഗ്ലീഷ് മലയാളം നിഘണ്ടുവിൽ ഒളിപ്പിച്ച മയിൽപ്പീലി പോലെ അങ്ങേയറ്റം സ്വാർത്ഥതയോടെ അങ്ങനെയുള്ള വിശിഷ്ടമായ ഓരോ കഥകളും ഞാൻ ഒളിപ്പിച്ചു വെയ്ക്കട്ടെ... Instagram
Comments
Post a Comment